രാജസ്ഥാൻ കോൺഗ്രസ്​ എം.എൽ.എമാർ രാജി പിൻവലിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ സ​ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​ള്ള ശ്ര​മം ത​ട​യാ​ൻ സ്പീ​ക്ക​ർ​ക്ക്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ പ​ക്ഷ​ക്കാ​രാ​യ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ രാ​ജി പി​ൻ​വ​ലി​ച്ചു. മൂ​ന്നു​ മാ​സം മു​മ്പ്​ ന​ൽ​കി​യ രാ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ന​ൽ​കി​യ ഹ​ര​ജി തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് എം.​എ​ൽ.​എ​മാ​ർ രാ​ജി പി​ൻ​വ​ലി​ച്ച​ത്. അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടി​നെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ക്കി സ​ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​ള്ള ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വ​​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ 91 എം.​എ​ൽ.​എ​മാ​രാ​ണ്​ സെ​പ്​​റ്റം​ബ​ർ 25ന്​ ​സ്പീ​ക്ക​ർ സി.​പി. ജോ​ഷി​ക്ക്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​ത്.

രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ശേ​ഷ​വും സ്പീ​ക്ക​ർ ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഡി​സം​ബ​ർ ആ​റി​ന്​ പ്ര​തി​പ​ക്ഷം രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ​ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മൂ​ന്നാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ എം.​എ​ൽ.​എ​മാ​ർ രാ​ജി പി​ൻ​വ​ലി​ച്ച​ത്.

Tags:    
News Summary - Rajasthan Congress MLAs to withdraw resignations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.