ജയ്പുർ: അവധി നൽകാത്തതിന് സ്റ്റേഷന് പുറത്ത് പൊലീസുകാരിയുടെ വിവാഹത്തിന്‍റെ ഹൽദി ചടങ്ങ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മുൻനിര പോരാളിയായ പൊലീസ് കോൺസ്റ്റബ്ളിന് അവധി നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് ദുൻഗാർപുർ പൊലീസ് സ്റ്റേഷന് പുറത്ത് ഹൽദി നടത്തിയത്.
പൊലീസ് സ്റ്റേഷന് പുറത്ത് യുവതി കസേരയിൽ ഇരിക്കുന്നതിന്‍റെയും ചടങ്ങുകൾ നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. വാങ്കഡ് ദർശൻ എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്.
പൊലീസുകാരിയും സഹപ്രവർത്തകരും ചേർന്നാണ് ഹൽദി നടത്തിയത്. യുവതിയുടെ മുഖത്ത് മഞ്ഞൾ തേച്ചിരിക്കുന്നതും പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നതും വിഡിയോയിലുണ്ട്. കൂടാതെ കസേരയിൽ യുവതിയെ ഇരുത്തി കറക്കുന്നതും വിഡിയോയിൽ കാണാം. യൂനിഫോമും മാസ്കും ധരിച്ചാണ് സഹപ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.