കല്ല്യാണ തലേന്ന്​ വധുവിന്​ കോവിഡ്​; പി.പി.ഇ കിറ്റ്​ വിവാഹ വസ്​ത്രമാക്കി താലികെട്ട്​ !

'ഉപ്പ്​തൊട്ട്​ കർപ്പൂരം വരെ'യുള്ള കാര്യങ്ങൾ ഇപ്പോൾ കോവിഡിനെ വകവെക്കാതെ നടക്കുന്നുണ്ട്​. എങ്കിൽ, കോവിഡ്​ ബാധിച്ചെന്ന്​ കരുതി നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം എന്തിന്​ മാറ്റിവെക്കണം. രാജസ്​ഥാനിലെ ഒരു വിവാഹമാണ്​​ ഇപ്പോൾ കോവിഡ്​ വിഭാഗത്തിലെ ഹോട്ട്​ ന്യൂസ്​.

വിവാഹത്തിന് തൊട്ട് മുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്​ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച്​ ചടങ്ങുമായി മുന്നോട്ടു പോവാൻ കുടുംബം തീരുമാനിച്ചത്​. ഇതോടെ വരനും വധുവും പൂജാരിയും പി.പി.ഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി.

വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധൂവരന്‍മാര്‍ നിര്‍വ്വഹിച്ചത് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പി.പി.ഇ കിറ്റിന് മുകളിലൂടെ വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചിട്ടുണ്ട്​. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് കിറ്റ് ധരിച്ചത്. അതിഥികളെല്ലാം കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ​ങ്കെടുക്കുകയും ചെയ്​തു.

Tags:    
News Summary - Rajasthan couple ties knot in PPE kits after bride tests Covid-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.