രാഷ്ട്രപതിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച രാജസ്ഥാൻ എൻജിനീയർക്ക് സസ്പെൻഷൻ

ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച ജൂനിയർ എൻജിനീയറെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ എൻജിനീയറിങ് വിഭാഗത്തിലെ അംബ സിയോളിനെയാണ് സസ്പെൻഡ് ചെയ്തത്.

ജനുവരി നാലിന് പാലി ജില്ലയിൽ സ്കൗട്ട് ഗൈഡ് ജംബോറിയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് എത്തിയപ്പോഴാണ് സംഭവം. ഹെലിപാഡിൽ ഇറങ്ങി നടന്നു നീങ്ങുന്നതിനിടെ അംബ അവരുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ജലവിതരണ വകുപ്പിലെ അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

Tags:    
News Summary - Rajasthan engineer suspended for touching President's feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.