ജയ്പുർ: രാജസ്ഥാനിലെ ഭീകര വിരുദ്ധ സക്വാഡിലെ പൊലീസ് ഒാഫീസറെ കാറിൽ വെടിെവച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാറിനുളളിൽ ഒരു യുവതിയുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജസ്ഥാനിലെ അഡീഷണൽ സുപ്രണ്ടായ ആഷിഷ് പ്രഭാകൾ(42) ആണ് ജയ്പൂരിെൻറ പ്രാന്ത പ്രദേശത്ത് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കാറിൽ തന്നെ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹവും കണ്ടെത്തിയത് സംഭവത്തിെൻറ ദുരൂഹത വർധിപ്പിക്കുന്നു. യുവതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ വാഹനത്തിനുള്ളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്നെ ആഷിഷ് പ്രഭാകൾ ജോലി കഴിഞ്ഞ് ഒാഫീസിൽ നിന്ന് ഇറങ്ങിയിരുന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പും കാറിൽ നിന്ന് പൊലീസിന് ലഭിച്ചതായാണ്. ഇദ്ദേഹം ഭീകര വിരുദ്ധ സക്വാഡിൽ കേസുകളൊന്നും കൈകാര്യം ചെയ്തിരുന്നില്ലെന്നും ഭരണപരമായ ചുമതലകൾ മാത്രമാണ് നിർവഹിച്ചിരുന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.