കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം: രാജസ്​ഥാനിൽ 250ലേറെ പൊലീസുകാർ അവധിയെടുത്ത്​ പ്രതിഷേധിച്ചു


ജെ​യ്​​പു​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​​​െൻറ സ​ന്ദ​ർ​ശ​ന ദി​വ​സം രാ​ജ​സ്​​ഥാ​നി​ലെ ജോ​ധ്​​​പു​രി​ൽ 250ല​ധി​കം പൊ​ലീ​സ​ു​കാ​ർ അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​ർ ന​ൽ​കേ​ണ്ട​വ​രു​ൾ​പ്പെ​ടെ​യാ​ണ്​ ഒ​രു ദി​വ​സ​ത്തേ​ക്ക്​ അ​വ​ധി​യെ​ടു​ത്ത​ത്. ശ​മ്പ​ള സ്​​കെ​യി​ൽ കു​റ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ​ത്രെ പ്ര​തി​ഷേ​ധം. തി​ങ്ക​ളാ​ഴ്​​ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യു​ടെ പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഹ്ര​സ്വ സ​ന്ദ​ർ​ശ​നം. 

അ​വ​ധി അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജോ​ധ്​​പു​ർ എ​സ്.​പി അ​ശോ​ക്​ റാ​ത്തോ​ഡ്​​​ അ​റി​യി​ച്ചു. സേ​നാം​ഗ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ധി​യി​ൽ പോ​യ​തി​നാ​ൽ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​റി​ന്​ അ​വ​സാ​ന നി​മി​ഷം പ​ക​ര​ക്കാ​രെ നി​യോ​ഗി​ക്കേ​ണ്ടി​വ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ധ്​​പു​ർ പൊ​ലീ​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ സ​ന്ദ​ർ​ശി​ച്ച എ.​ഡി.​ജി.​പി എം.​എ​ൽ. ല​ത്താ​റി​നും ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​ർ ന​ൽ​കാ​ൻ പൊ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ല.

ജെ​യ്​​പു​ർ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 10 പൊ​ലീ​സു​കാ​ർ ത​ല മു​ണ്ഡ​നം ചെ​യ്​​തും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ശ​മ്പ​ള സ്​​കെ​യി​ൽ നി​ല​വി​ലെ 24,000ത്തി​ൽ​നി​ന്ന്​ 19,000 ആ​യി വെ​ട്ടി​ക്കു​റ​ക്കു​ന്നെ​ന്നാ​ണ്​ പ്ര​ചാ​ര​ണം. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗു​ലാ​ബ്​ ച​ന്ദ്​ ക​താ​രി​യ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ മ​ന്ത്രി​സ​ഭ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​മ്പ​ളം കു​റ​ക്കു​ന്ന​തി​നെ​തി​രെ സം​സ്​​ഥാ​ന​ത്തെ പൊ​ലീ​സ്​ സേ​നാം​ഗ​ങ്ങ​ൾ ര​ണ്ടാ​ഴ്​​ച​യാ​യി സ​മ​ര​രം​ഗ​ത്താ​ണ്.

Tags:    
News Summary - Rajasthan police refuse guard of honour to Rajnath Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.