കോവിഡ്​: രാജസ്ഥാനിൽ അഞ്ച്​ മരണം കൂടി; പുതുതായി 690 പേർക്കു കൂടി രോഗം

ജയ്​പുർ: രാജസ്ഥാനിൽ ബുധനാഴ്​ച അഞ്ച്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. പുതുതായി 690 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു.

141 പേരാണ്​ ബുധനാഴ്​ച രോഗമുക്തി നേടിയത്​. നിലവിൽ 68,265 പേർ രോഗമുക്തി നേടുകയും 67,093 പേർ ആശുപത്രി വിടുകയും ചെയ്​തു.

സംസ്ഥാനത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 83,853 ആയി. ഇതിൽ 1,074 പേർ മരിച്ചു. നിലവിൽ 14,514 പേരാണ്​ രാജസ്ഥാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ തുടരുന്നത്​.

Tags:    
News Summary - Rajasthan reports 5 deaths, 690 new Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.