ന്യൂഡൽഹി: ഭരണ കാലാവധി തീരാൻ 14 മാസം മാത്രം ബാക്കിനിൽക്കേ, രാജസ്ഥാനിലെ ‘മഹാറാണി’ വസുന്ധര രാജെ കൊണ്ടുവന്ന ക്രിമിനൽ നിയമഭേദഗതി സ്വന്തം തടികൂടി രക്ഷിക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലാത്ത നിലയിലാണ് വസുന്ധര രാജെയുടെ ഭരണം. തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകാവുന്ന അഴിമതി കേസുകളിൽനിന്ന് സ്വന്തം പാളയത്തിലുള്ളവരെ ഭാവിയിൽ സംരക്ഷിക്കുകയാണ് വിവാദ ഒാർഡിനൻസിെൻറ ഉന്നം.
അഞ്ചിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെ കോൺഗ്രസിനെ തോൽപിച്ച് അധികാരത്തിൽ വന്നതെങ്കിലും രാജസ്ഥാനിൽ നടക്കുന്ന അഴിമതിയും പൗരാവകാശ നിഷേധവുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഉന്നത ഉദ്യോഗസ്ഥരുടെ റാക്കറ്റാണ് ഭരണം മുന്നോട്ടു നീക്കുന്നത്. അവരിൽ പലരും കണ്ണായ ഭൂമി തട്ടിയെടുത്ത കേസിൽ ൈഹകോടതിയുടെ നിരീക്ഷണത്തിലാണ്.
മോദി -അമിത് ഷാ സംഘത്തോടുള്ള വസുന്ധരയുടെ ഉടക്ക് ഭാവിയിൽ നിഴൽ വീഴ്ത്തുകയും ചെയ്യുന്നു. കുറ്റം ചെയ്യാനുള്ള ലൈസൻസാണ് ഒാർഡിനൻസ് എന്ന് സ്വതന്ത്ര മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് മെംബർ, സഹകരണ സംഘം ഭരണസമിതി അംഗം, കലാശാല ജീവനക്കാർ, എം.പി, എം.എൽ.എമാർ എന്നിവർക്കെല്ലാം വിവാദ ഒാർഡിനൻസിെൻറ പരിരക്ഷ കിട്ടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.