ചെന്നൈ: രാജീവ്ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന എസ്.നളി നി മകളുടെ വിവാഹത്തിന് ആറുമാസത്തെ പരോൾ ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ലണ്ടനിൽ താമസ ിക്കുന്ന മകൾ ഹരിതയുടെ വിവാഹ ഏർപ്പാടുകൾക്കായി ആറുമാസത്തെ പരോൾ അനുവദിക്കണമെന്നാണ് ആവശ്യം.
ജീവപര്യന്തം തടവുകാർക്ക് രണ്ടുവർഷത്തിലൊരിക്കൽ ഒരുമാസത്തെ പരോൾ നൽകാറുണ്ട്. പത്തുവർഷത്തിനിടെ 3,700 ജീവപര്യന്തം തടവുകാരെ തമിഴ്നാട് സർക്കാർ മോചിപ്പിച്ചു. എന്നാൽ, 27 വർഷമായി തടവിൽ കഴിയുന്ന തനിക്ക് ഇതേവരെ പരോൾ അനുവദിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
കേസ് പരിഗണിക്കുേമ്പാൾ കോടതിയിൽ സ്വന്തംനിലയിൽ വാദം നടത്താൻ അനുമതി നൽകണമെന്നും നളിനി ആവശ്യപ്പെട്ടു. നളിനി ഉൾപ്പെടെ കേസിലെ ഏഴു തടവുകാരെയും വിട്ടയക്കണമെന്ന തമിഴ്നാട് സർക്കാറിെൻറ ശിപാർശ ഗവർണറുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.