രജനിയും കമലും രാഷ്​ട്രീയത്തിൽ ഒരുമിക്കുന്നു

ചെന്നൈ: തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ നിർണായ നീക്കവുമായി സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും. നിർണായക സാഹച ര്യത്തിൽ രാഷ്​ട്രീയത്തിൽ ഇറങ്ങുമെന്ന്​ രജനികാന്തും തമിഴ്​നാടി​​െൻറ വികസനത്തിനായി രജനിക്കൊപ്പം നീങ്ങുമെന ്ന്​ കമൽഹാസനും അറിയിച്ചതോടെ സംസ്ഥാന​ രാഷ്​ട്രീയത്തിലെ അത്ഭുതങ്ങൾക്ക്​ കാതോർത്തിരിക്കുകയാണ്​ തമിഴകം.

തമിഴ്​നാടി​​െൻറ വികസനത്തിന്​ ഒരുമിച്ച്​ നീങ്ങേണ്ട അവസ്ഥ വന്നാൽ കമല്‍ഹാസ​​െൻറ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന്​ രജനികാന്ത്​ വ്യക്തമാക്കി. ഇതോടെ ദളപതിയുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം വ്യക്തമായ രാഷ്ട്രീയ നിലപാട്​ രജനികാന്ത്​ അറിയിച്ചിരുന്നില്ല. തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയിലേക്കില്ലെന്ന്​ അദ്ദേഹം അടിവരയിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസ​​െൻറ സിനിമാ ജീവിതത്തി​​െൻറ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനിയും കമലും ഒന്നിക്കുന്നെന്ന തരത്തിൽ ചർച്ചകള്‍ സജീവമായത്.

തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. ‘‘തമിഴ്​നാടി​​​െൻറ വികസനത്തിനായി ഞങ്ങൾ സഹകരിക്കേണ്ട സാഹചര്യത്തിൽ ഒരുമിച്ച്​ നീങ്ങും. നയങ്ങൾ പിന്നീട്​ ചർച്ച ചെയ്യും. 43വർഷങ്ങളായി ഞങ്ങൾ ഒപ്പമുണ്ട്​. രാഷ്​ട്രീയത്തിലും ഒരുമിക്കുന്നു​ എന്നതിൽ അത്ഭുതമൊന്നുമില്ല’’- ​ കമൽഹാസൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Rajinikanth, Kamal Haasan Talk Of "Travelling Together" In Politics - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.