അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ രാജീവ് ചന്ദ്രശേഖറിന് വന്‍ നിക്ഷേപം

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പുതുതായി തുടങ്ങുന്ന ചാനലില്‍ ബി.ജെ.പി രാജ്യസഭ എം.പിയും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന് വന്‍ നിക്ഷേപം. റിപ്പബ്ളിക് എന്ന പേരില്‍ എ.ആര്‍.ജി ഒൗട്ട്ലിയര്‍ എന്ന കമ്പനിക്കു കീഴില്‍ ആരംഭിക്കുന്ന ചാനലില്‍ 30 കോടിയാണ് രാജീവ് ചന്ദ്രശേഖറിന്‍െറ നിക്ഷേപം എന്നറിയുന്നു.

ബംഗളൂരു ആസ്ഥാനമായ ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയും ചന്ദ്രശേഖറിന്‍േറതാണ്. ഇതിന് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ ന്യൂസ് എന്നീ ചാനലുകളും കന്നട പ്രഭ എന്ന പത്രവും.  അര്‍ണബ് ഗോസ്വാമിയും ഭാര്യ സാമ്യബ്രത റായും ഡയറക്ടര്‍മാരായ സര്‍ഗ് മീഡിയയുടേത് 26 കോടിയുടെ നിക്ഷേപമാണ്. മറ്റു 13 പേര്‍ കൂടി ചാനലില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്.

അതിദേശീയത വാദമുയര്‍ത്തിയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയും ടൈംസ് നൗ ചാനലിലൂടെ പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ്. ഒക്ടോബറിലാണ് അദ്ദേഹം ചാനല്‍ വിട്ടത്. നവംബറില്‍ ‘റിപ്പബ്ളിക്’ തുടങ്ങാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ‘ബനാന റിപ്പബ്ളിക് ’എന്ന പേരില്‍ വ്യാപകമായി ട്വീറ്റുകള്‍ പ്രചരിച്ചിരുന്നു.

 

Tags:    
News Summary - rajiv chandrasekaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.