ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളെൻറ പരോൾ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സക്കായാണ് പരോൾ അനുവദിച്ചത്. അദ്ദേഹത്തിെൻറ ആശുപത്രി സന്ദർശനത്തിന് തമിഴ്നാട് സർക്കാർ പൊലീസ് സംരക്ഷണം നൽകും.
മദ്രാസ് ഹൈകോടതി നൽകിയ പരോൾ അവസാനിക്കാനിരിക്കേയാണ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി പരോൾ നീട്ടി നൽകിയത്.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രതികളിലൊരാളായ പേരറിവാളൻ. പേരറിവാളെൻറ ജയിൽ മോചനത്തിന് തമിഴ്നാട് സർക്കാർ തീരുമാനിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.
29 വർഷം മുമ്പ് നടന്ന രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന് സുപ്രീംകോടതി സി.ബി.ഐയെ ശാസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.