ന്യൂഡൽഹി: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.'രാജ്കോട്ടിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ വാർത്ത ദുഃഖകരമാണ്. ആഗസ്റ്റിൽ അഹമ്മദാബാദിലും സമാനമായ തീപിടിത്തമുണ്ടായി. സർക്കാർ ഈ കേസുകൾ ഗൗരവമായി അന്വേഷിക്കണം. ജീവൻ നഷ്ടപ്പെട്ട രോഗികളുടെ കുടുംബങ്ങൾക്ക് അനുശോചനം' -രാഹുൽ ട്വീറ്റ് ചെയ്തു.
രാജ് കോട്ട് ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത് . അഞ്ചുപേരാണ് മരിച്ചത്. കോവിഡ് ചികിത്സക്ക് മാത്രമായുള്ള ആശുപത്രിയാണ് ശിവാനന്ദ്. 11 പേരാണ് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്. തീപിടിത്തത്തിെൻറ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി.
തീപിടിത്തത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.