ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവൃത്തികള്‍ തടയാന്‍ ഇനിയും മിന്നലാക്രമണം നടത്തിയേക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ‘‘പാകിസ്താന്‍ നമ്മുടെ അയല്‍ക്കാരാണ്. കാര്യങ്ങള്‍ നല്ല നിലക്കാണെങ്കില്‍ അത്തരമൊരു നടപടി ഇനിയുണ്ടായേക്കില്ല. എന്നാല്‍, ഭീകരസംഘടനകളോ മറ്റോ ഇന്ത്യയെ ലക്ഷ്യമാക്കിയാല്‍, മിന്നലാക്രമണം പോലൊരു നടപടിയുണ്ടാവില്ളെന്ന് പറയാന്‍ വയ്യ’’ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഉറി സേന ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായതിന് പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്‍ ഭീകരര്‍ക്കുനേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഒരു പ്രത്യേക ലക്ഷ്യത്തില്‍ മാത്രം ആക്രമണം നടത്തുന്ന രീതിയാണ് മിന്നലാക്രമണം.
ലശ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലിലാക്കിയ പാകിസ്താന്‍ നടപടി, കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് പറഞ്ഞ രാജ്നാഥ്, ഭീകരത തടയുക യഥാര്‍ഥ ലക്ഷ്യമായിരുന്നെങ്കില്‍ നിയമപരമായ വഴികളിലൂടെ ഹാഫിസിനെ പാകിസ്താന്‍ തുറുങ്കിലടക്കുമായിരുന്നുവെന്ന് രാജ്നാഥ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം, ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാവാനില്ളെന്നുപറഞ്ഞ രാജ്നാഥ്, പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.