ന്യൂഡൽഹി: ഹിന്ദുമഹാസഭ നേതാവ് വിനയ് ദാമോദർ സവർക്കർ ജയിലിൽനിന്ന് ഇറങ്ങാൻ ബ്രിട്ടീഷുകാർക്ക് ക്ഷമചോദിച്ച് ദയാഹരജി കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്. മാർക്സിെൻറയും ലെനിെൻറയും ആശയം കൊണ്ടുനടക്കുന്നവർ ഫാഷിസ്റ്റായും നാസിയായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെങ്കിലും സവർക്കർ തികഞ്ഞ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നെന്നും രാജ്നാഥ്സിങ് അവകാശപ്പെട്ടു.
പഴയ പത്രപ്രവർത്തകനായ ഉദയ് മഹുർക്കർ എഴുതിയ 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവൻറഡ് പാർട്ടീഷൻ' (വീരസവർക്കർ: വിഭജനം തടയുമായിരുന്ന വ്യക്തി) എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
രാജ്യത്തെ മോചിപ്പിക്കാനെന്ന പോലെ സവർക്കറെ മോചിപ്പിക്കാനും ശ്രമം തുടരുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായി രാജ്നാഥ്സിങ് വാദിച്ചു. ജയിലിൽനിന്ന് ഇറങ്ങിയാൽ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ഗാന്ധിജി വിശ്വസിച്ചു. ഭരണഘടന ശില്പി ബി.ആര് അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു. ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ, അവരെ ഒരു പ്രത്യേക കാഴ്ചപ്പാടിൽ കാണരുത്. സവർക്കറെ അവഗണിക്കുന്നതും അപമാനിക്കുന്നതും ക്ഷമിക്കാനാവില്ല. തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുകൊണ്ട് ജനങ്ങൾക്ക് ശരിയായ വിധത്തിൽ അദ്ദേഹത്തെ മനസ്സിലാക്കാനായിട്ടില്ല.
തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി നേരത്തെ പറഞ്ഞത്. എന്നാൽ 2003ൽ സവർക്കറുടെ ചിത്രം പാർലമെൻറിൽ വെച്ചപ്പോൾ മുൻപ്രധാനമന്ത്രി ചന്ദ്രശേഖർ ഒഴികെ എല്ലാവരും ചടങ്ങ് ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. പോർട്ട്ബ്ലെയറിൽ വെച്ച ഫലകം അന്നത്തെ സർക്കാർ നീക്കി. സവര്‍ക്കര്‍ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സാംസ്കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നതായി ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കര്‍ക്ക് മോശം പരിവേഷം കല്പിച്ചു നല്‍കിയവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദന്, ദയാനന്ദ സരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നു. രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ഉണ്ടാക്കരുതെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.