300 മൊബൈൽ ഫോണുകൾ ഉപയോഗിച്ചത്​ മരങ്ങളാണോ? പ്രതിപക്ഷത്തിനെതിരെ ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: ബാലക്കോട്ട്​ വ്യോമാക്രമണത്തിൽ പ്രതിപക്ഷത്തി​​െൻറ ആരോപണങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. വ്യോമാക്രമണം നടക്കു​േമ്പാൾ ജെയ്​ശെ ക്യാമ്പിൽ 300 മൊബൈൽ ഫോണുകൾ ആക്​ടീവായിരുന്നെന്ന നാഷണൽ ട െക്​നിക്കൽ റിസേർച്ച്​ ഒാർഗനൈസേഷ​​െൻറ റിപ്പോർട്ട്​ അംഗീകരിക്കാൻ പ്രതിപക്ഷം തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൻ.ടി.ആർ.ഒ വിശ്വസിക്കാൻ കഴിയുന്ന ഒരു ഏജൻസിയാണ്​. ആക്രമണം നടക്കു​േമ്പാൾ 300 മൊബൈൽ ഫോണുകൾ ജെയ്​ശെ ക്യാമ്പിൽ പ്രവർത്തിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എത്ര പേരാണ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്​ പ്രത്യേകം വ്യക്​തമാക്കേണ്ട ആവശ്യ​മില്ലെന്ന്​ രാജ്​ നാഥ് സിങ്​​ പറഞ്ഞു.

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്​തമാക്കാനാവില്ലെന്ന്​ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വ്യക്​തമാക്കിയിരുന്നു. തെരഞ്ഞെടുപ്പും വ്യോമ ആക്രണണവും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞിരുന്നു.

Tags:    
News Summary - Rajnath Singh On Balakot Air Strike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.