22 വർഷങ്ങൾക്ക് ശേഷം ആദ്യമായായി ഇന്ത്യൻ പ്രതിരോധ മന്ത്രി യു.കെയിൽ

ലണ്ടൻ: 22 വർഷങ്ങൾക്ക് ശേഷം ആദ്യമായി മൂന്ന് ദിവസത്തെ യു.കെ സന്ദർശനത്തിനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. സുരക്ഷ, പ്രതിരോധ മേഖലയിലെ ഉഭയക‍ക്ഷി പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്നതാണ് സന്ദർശനം. 2022 ജൂണിൽ നടക്കേണ്ടിയിരുന്ന സന്ദർശനം ഔദ്യോഗിക കാരണങ്ങളാൽ ഇന്ത്യ റദ്ദാക്കിയിരുന്നു.

22 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി യു.കെ സന്ദർശനത്തിനെത്തുന്നത്. ഇതിന് മുമ്പ് ബി.ജെ.പി ഭരണകാലത്ത് പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസാണ് യു.കെ സന്ദർശിച്ചതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ ഫെല്ലോ രാഹുൽ റോയ് ചൗധരി പറഞ്ഞു.

സന്ദർശനത്തിൽ യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സുമായി ചർച്ച നടക്കും. ലണ്ടനിലെ മഹാത്മ ഗാന്ധി, അംബേദ്കർ സ്മാരകങ്ങളിലെ സന്ദർശനമടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.കെ സന്ദർശനം രണ്ട് രാജ്യങ്ങളുടെയും സൈനിക സഹകരണവും പ്രതിരോധ, വ്യാവസായിക പങ്കാളിത്തവും ശക്തമാക്കും. യു.കെ നിലവിൽ ഇന്ത്യയുടെ അഞ്ച് തന്ത്രപ്രധാന പങ്കാളികളിൽ ഇല്ലെങ്കിലും സുപ്രധാന പ്രതിരോധ, സാങ്കേതിക, വ്യാവസായിക പങ്കാളിത്തം ശക്തമാക്കാൻ സാധിച്ചേക്കും

Tags:    
News Summary - Rajnath Singh To Visit UK, First By Indian Defence Minister In 22 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.