ന്യൂഡൽഹി: സി.ബി.െഎയിൽ അധികാരപ്പോരിനിടെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ സംഘത്തിലുള്ള മുതിർന്ന ഒാഫിസർമാർക്ക് കാലാവധി നീട്ടിക്കൊടുത്തു. രാകേഷ് അസ്താന ഡയറക്ടർ അലോക് വർമയെ പ്രതിനിധീകരിക്കാൻ യോഗ്യനല്ലെന്നുകാണിച്ച് കേന്ദ്ര വിജിലൻസ് കമീഷന് സി.ബി.െഎ ഉന്നത ഉദ്യോഗസ്ഥർ കത്തയച്ചതോടെയാണ് പോര് രൂക്ഷമായത്. അലോക് വർമ അവധിയിലാകുേമ്പാൾ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു.
പല കേസുകളിലും സംശയനിഴലിൽ നിൽക്കുന്നയാളാണ് അദ്ദേഹമെന്നും സി.ബിെഎ സെലക്ഷൻ കമ്മിറ്റിയിൽ അന്യായമായി ഇടപെടുന്നതായും കത്തിലുണ്ടായിരുന്നു. പേഴ്സനൽ മന്ത്രാലയത്തിെൻറ ഉത്തരവിന് കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അനുമതി നൽകിയത്. കാലാവധി കഴിഞ്ഞ് ത്രിപുര കേഡറിലേക്ക് മടങ്ങിയ ഡി.െഎ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അനീഷ് പ്രസാദ് ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് നീട്ടിയത്. ഇൗ ഉദ്യോഗസ്ഥൻ വീണ്ടും സി.ബി.െഎയിൽ തുടരും.
വിജയ് മല്യയുടെ തട്ടിപ്പ് ഉൾപ്പെടെ രാകേഷ് അസ്താനയോടൊപ്പം പ്രധാന കേസുകൾ അന്വേഷിക്കുന്ന ജോയൻറ് ഡയറക്ടർമാരായ എ.വൈ.വി. കൃഷ്ണ, സായ് മനോഹർ അർമാനെ എന്നീ ഒാഫിസർമാരുടെ ഡെപ്യൂേട്ടഷനും നീട്ടിയിട്ടുണ്ട്. േജായൻറ് ഡയറക്ടർ മനീഷ് കിഷോർ സിൻഹ, പ്രേംകുമാർ ഗൗതം എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.