ന്യൂഡൽഹി: രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യൽ ഡയറകടറായി നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന കാര്യ കമ്മിറ്റിയാണ് അസ്താനയുടെ നിയമനം അംഗീകരിച്ചത്. നിലവിൽ സി.ബി.ഐ ഉപ ഡയറക്ടറാണ് അദ്ദേഹം.
1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 2016ൽ അനിൽ സിൻഹ വിരമിച്ച ഒഴിവിൽ സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലിത്തീറ്റ കുഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ചവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. ഗുജറാത്ത് പൊലീസിൽ വിവിധ പദവികൾ വഹിച്ചിരുന്ന അസ്താന 1994ലാണ് സി.ബി.ഐയിൽ നിയമിതമാനാവുന്നത്.
നിലവിലെ ബി.എസ്.എഫ് ഉപഡയറക്ടർ ഡോ.എ.പി മഹേശ്വരിയെ സ്പെഷ്യൽ ഡയറക്ടർ ജനറലായും നിലവിലെ സി.ആർ.പി.എഫ് ഉപ ഡയറക്ടർ ദീപക് കുമാർ മിശ്രയെ ഡയറക്ടർ ജനറലായും, ഗുർബചൻ സിങ്ങിനെ ഇന്‍റലിജൻസ് വിഭാഗം സ്പെഷ്യൽ ഡയറക്റയും നിയമിച്ചു കൊണ്ട് മന്ത്രിസഭ നിയമന കമ്മിറ്റി ഉത്തരവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.