ന്യൂഡൽഹി: കർഷകനേതാവ് രാകേഷ് ടിക്കായത്ത് വിളിച്ചുകൊടുത്ത ആ തക്ബീർ മുസഫർനഗറിന് കലാപത്തിലേറ്റ മുറിവുണക്കുന്നതായിരുന്നുവെന്ന് ജാട്ട് കർഷകനേതാവ് ഗുലാം മുഹമ്മദ് ജോല. രാകേഷ് ടിക്കായത്തിെൻറ തക്ബീർ കേവലമൊരു നിമിഷത്തെ മുദ്രാവാക്യംവിളിയായിരുന്നില്ലെന്നും ഒരു മഹാപഞ്ചായത്തിൽ താനും രാകേഷിെൻറ സഹോദരൻ നരേഷ് ടിക്കായത്തും നടത്തിയ പ്രസംഗങ്ങളുടെ തുടർച്ചയാണെന്നും ജോല 'മാധ്യമ'ത്തോടു പറഞ്ഞു. അതിലേക്ക് നയിച്ചത് മുസഫർനഗറിലെ പുതിയ സാമൂഹിക സാഹചര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയുക്ത കർഷക സമരസമിതി 'മിഷൻ യു.പി'ക്ക് തുടക്കമിട്ട ഞായറാഴ്ച മുസഫർനഗറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ പെങ്കടുത്തശേഷം ബുധാനിലെ ജോല ഗ്രാമത്തിലെ വീട്ടിലിരുന്ന് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാട്ട് ഹൃദയഭൂമിയിൽ ഭാരതീയ കിസാൻ യൂനിയെൻറ തുടക്കംതൊട്ട് മഹേന്ദ്ര സിങ് ടിക്കായത്തിെൻറ വലംകൈയായിരുന്നു ഗുലാം മുഹമ്മദ്. 62 പേരുടെ മരണത്തിനും 50,000 പേരുടെ പലായനത്തിനുമിടയാക്കിയ 2013ലെ മുസഫർനഗർ കലാപത്തിൽ മഹേന്ദ്ര സിങ് ടിക്കായത്തിെൻറ മക്കൾ അടക്കമുള്ള ജാട്ട് ഹിന്ദു നേതാക്കളിൽനിന്നുണ്ടായ ദുരനുഭവത്തെ തുടർന്ന് ഭാരതീയ കിസാൻ യൂനിയൻ വിട്ട് സ്വന്തം കർഷക യൂനിയനായ ഭാരതീയ കിസാൻ മസ്ദൂർ മഞ്ചുമായി മുന്നോട്ടുപോകുകയാണ് ജോല.
ജനുവരി 29ന് മുസഫർനഗറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ വേദിയിലിരുന്ന നരേഷ് ടിക്കായത്തിനെയും സദസ്സിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ജാട്ട് ഹിന്ദു സമുദായത്തെയും സാക്ഷിനിർത്തി താൻ നടത്തിയ പ്രസംഗത്തിെൻറ തുടർച്ചയാണ് രാകേഷ് ടിക്കായത്തിെൻറ തക്ബീർ വിളിെയന്ന് ജോല പറഞ്ഞു. രണ്ടു തെറ്റുകൾ നിങ്ങൾ ചെയ്തുവെന്ന് അന്ന് അവരോട് ഞാൻ പറഞ്ഞു. ഒന്നാമത്തേത്, 2019ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ജാട്ട് നേതാവ് അജിത് സിങ്ങിനെ തോൽപിച്ചു. രണ്ടാമത്തേത് മുസഫർനഗർ കലാപത്തിൽ മുസ്ലിംകളോട് ചെയ്തതാണ്. മഹേന്ദ്ര സിങ് ടിക്കായത്തുമൊത്ത് 27 വർഷം പ്രവർത്തിച്ച തനിക്ക് നരേഷും രാകേഷും മക്കളെപ്പോലെയായിരുന്നുവെന്നും എന്നാൽ 2013നുശേഷം അവർ തെരഞ്ഞെടുത്ത വഴി തെറ്റായെന്നും അന്ന് തുറന്നുപറഞ്ഞു. ആ പ്രസംഗത്തിനുശേഷം വേദിയിലുണ്ടായിരുന്ന നരേഷ് ടിക്കായത്തും അജിത് ചൗധരിയും തെൻറ കാൽപാദം തൊട്ടു മാപ്പുപറഞ്ഞു. അതിനുശേഷം മറ്റൊരു മഹാപഞ്ചായത്തിൽ താൻ ചൂണ്ടിക്കാട്ടിയ രണ്ടു തെറ്റുകളും നരേഷ് ടിക്കായത്ത് ഏറ്റുപറഞ്ഞ് അതിൽ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. തങ്ങൾക്ക് തെറ്റുപറ്റിയെന്നും എന്തു പ്രായശ്ചിത്തം പറഞ്ഞാലും ചെയ്യാൻ തയാറാണെന്നും നരേഷ് പരസ്യമായി പ്രഖ്യാപിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാറിെൻറ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ അഞ്ചോ ആറോ മഹാപഞ്ചായത്തുകളാണ് നടത്തിയതെന്ന് ഗുലാം മുഹമ്മദ് വിശദീകരിച്ചു. ഉറ്റസുഹൃത്തിെൻറ മക്കളായ നരേഷ് ടിക്കായത്തും രാകേഷ് ടിക്കായത്തും തന്നെ അതിലെല്ലാം കൊണ്ടുപോകുകയും പ്രസംഗിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ചത്തെ കർഷക മഹാപഞ്ചായത്തിൽ സംസാരിക്കാൻ അവർ ആവശ്യപ്പെട്ടതാണ്. എന്നാൽ, ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. മരുന്ന് കഴിക്കേണ്ടിവന്നു. പ്രസംഗിക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ എങ്കിൽ തക്ബീർ (അല്ലാഹു അക്ബർ) വിളിച്ചുകൊടുക്കണമെന്നായി രാകേഷ് ടിക്കായത്ത്. തീരെ വയ്യെന്നു പറഞ്ഞപ്പോൾ രാകേഷ് തന്നെ അല്ലാഹു അക്ബർ എന്ന് രണ്ടു പ്രാവശ്യം വിളിച്ചുകൊടുക്കുന്നതാണ് കണ്ടത്. പിന്നീടവിടെ എെൻറ പ്രസംഗത്തിെൻറ ആവശ്യംതന്നെ ഇല്ലായിരുന്നുവെന്നും ഗുലാം മുഹമ്മദ് ജോല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.