രാമനവമി: സംഘർഷ സാധ്യത മുൻനിർത്തി പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷ

കൊൽക്കത്ത: രാമനവമിയോടനുബന്ധിച്ച് വർഗീയ സംഘർഷങ്ങൾ തടയുന്നതിനായി പശ്ചിമ ബംഗാളിലുടനീളം പൊലീസിനെ നിയോഗിച്ച് സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പ് സമയവും അടുത്തകാലത്തായി രാമനവമി ആഘോഷങ്ങൾ രാഷ്ട്രീയ യുദ്ധക്കളമായി മാറുന്ന സാഹചര്യവും പരിഗണിച്ചാണ് സർക്കാരിന്റെ നീക്കം. അതേസമയം, സംസ്ഥാനത്ത് അയ്യായിരത്തോളം മതപരമായ ഘോഷയാത്രകൾ നടക്കും. ഘോഷയാത്രകളിൽ ആയുധങ്ങൾ പരസ്യമായി പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പൊലീസ് പറഞ്ഞു.

രാമനവമി ആഘോഷത്തോടനുബന്ധിച്ച് മുമ്പ് വർഗീയ സംഘർഷം ഉണ്ടായിട്ടുള്ള ഹൂഗ്ലി, ഹൗറ, ഉത്തർ, ദക്ഷിണ ദിനാജ്പൂർ, അസൻസോൾ, ബാരക്പൂർ എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്. ക്രമസമാധാനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് നടക്കുന്ന രാമാനവമി ഘോഷയാത്ര തടയാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കൊൽക്കത്ത ഹൈക്കോടതി നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 30ന് ഹൗറയിൽ രാമനവമിയോടനുബന്ധിച്ച് സംഘർഷമുണ്ടാവുകയും പിന്നീട് നോർത്ത് ദിനാജ്പൂർ, ഹൂഗ്ലി എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Ram Navami: Heavy security in West Bengal in anticipation of conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.