ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ പോയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കേരളത്തിലെ റേഷന്‍ പ്രശ്നത്തില്‍ അനുകൂല തീരുമാനത്തിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രാംവിലാസ് പാസ്വാനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ പാസ്വാന്‍െറ ട്വിറ്റര്‍ സന്ദേശം വന്നു.
കേരള മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു അതിലെ വിവരണം. ജന്‍പഥിലെ 12ാം നമ്പര്‍ വസതിയില്‍ രാംവിലാസ് പാസ്വാന് കൈകൊടുത്തു നില്‍ക്കുന്ന പിണറായി വിജയന്‍െറ പടവും ഇതിനൊപ്പം നല്‍കി. കെ.കെ. രാഗേഷ് എം.പിയും ചിത്രത്തിലുണ്ടായിരുന്നു. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതിനൊടുവിലാണ് തെറ്റ് മന്ത്രിയുടെ ഓഫിസിന്‍െറ ശ്രദ്ധയില്‍വന്നത്. പിന്നീട് തെറ്റുതിരുത്തി പാസ്വാന്‍ പുതിയ ട്വിറ്റര്‍ സന്ദേശമിറക്കി.
Kerala CM Sh Pinarayi Vijayan along with his team of officers met me at my residence 12,Janpath, New Delhi. pic.twitter.com/wiUd8wbG5V
— Ram Vilas Paswan (@irvpaswan) January 23, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.