ന്യൂഡല്‍ഹി: തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്ക വില്‍പന നിരോധിച്ച സുപ്രീം കോടതി നടപടി ഹിന്ദുക്കൾക്കെതിരായ നീക്കമാണെന്ന് ബാബാ രാംദേവ്. ഹിന്ദു മതവിഭാഗത്തെ ലക്ഷ്യംവെച്ചാണ് പടക്ക നിരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രം എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടുത്തുന്നത് തെറ്റാണ്. ഹിന്ദു വിഭാഗം വേട്ടയാടപ്പെടുന്നുവെന്നും രാംദേവ് പറഞ്ഞു. സ്വകാര്യ ടെലിവിഷൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ വലിയ ഡെസിബല്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വലിയ വെടിക്കോപ്പുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. എല്ലാ കാര്യങ്ങളെയും നിയമപരമായി സമീപിക്കുന്നത് ശരിയല്ലെന്നും രാംദേവ് പറഞ്ഞു.
പടക്ക നിരോധനത്തെ പിന്തുണച്ച് കോൺഗ്രസ് എം.പി ശശി തരൂരിെൻറ നിലപാടിനേയും രാംദേവ് വിമര്‍ശിച്ചു. തരൂരിനെ പോലെ വിവേകമുള്ള ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കന്‍ പാടില്ലായിരുന്നെന്നും രാംദേവ് പറഞ്ഞു. പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരേയും അല്ലാത്തവരേയും ബാധിക്കുമെന്നായിരുന്നു തരൂരിെൻറ ട്വീറ്റ്.
ഡല്‍ഹിയില്‍ വായുമലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് സുപീംകോടതി പടക്ക വിൽപന നിരോധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.