രാമേശ്വരം കഫേ സ്‌ഫോടനക്കേസ്: രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തതായി എൻ.ഐ.എ

ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി എൻ.ഐ.എ. ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. എവിടെ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടില്ല.

അന്വേഷണ ഏജൻസികളും എൻ.ഐ.എയും സംസ്ഥാന സ്‌പെഷ്യൽ വിങ്ങും വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ബംഗളുരുവിലെ മതപഠന കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ച തൊപ്പിയിൽ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകൾ ലഭിച്ചിരുന്നെന്നും ഇവ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എൻ.ഐ.എ പറഞ്ഞു. സ്ഫോടനം നടത്തുന്നതിന് രണ്ടുമാസം മുൻപ് പ്രതികൾ അയൽ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മാർച്ച് ഒന്നിനാണ് ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഇന്റർനാഷണൽ ടെക്‌നോളജി പാർക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Rameswaram cafe blast case: NIA says two more people have been detained.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.