ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ ചൊല്ലി ബിഹാറിലെ ഭരണമുന്നണിയിൽ ഭിന്നത. രാഷ്്ട്രപതി സ്ഥാനാർഥിയാകുന്നതിന് ബിഹാർ ഗവർണർ സ്ഥാനത്തുനിന്ന് രാജിവെച്ച രാംനാഥ് കോവിന്ദിന് അനുകൂലമായ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ നിലപാടാണ് ഭിന്നിപ്പിന് വഴിവെച്ചത്. നിതീഷിെൻറ നിലപാടിന് വിരുദ്ധമായ സമീപനമാണ് ലാലുപ്രസാദ് യാദവ് സ്വീകരിച്ചത്. ലാലു ജൂൺ 22ന് ചേരുന്ന യോഗത്തിനായി കാത്തിരിക്കുകയാണ്.
അതേസമയം, മോദിയും അമിത് ഷായും രഹസ്യമായി തീരുമാനമെടുക്കുന്നതിനെതിരെ ശിവസേനക്ക് പിന്നാലെ ബി.ജെ.പിയിൽ നിന്ന് വിമർശനവുമായി ശത്രുഘ്നൻ സിൻഹയും രംഗത്തുവന്നു. കോവിന്ദ് യോഗ്യനായ സ്ഥാനാർഥിയാണെങ്കിലും തെരഞ്ഞെടുപ്പ് സുതാര്യമായില്ലെന്ന് ബിഹാറിൽ നിന്നുള്ള എം.പി കൂടിയായ ശത്രുഘ്നൻ സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.