മംഗളൂരു: രാമരാജ്യം മാതൃകയാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥയെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിെൻറ അത്യുത്തമ സൃഷ്ടിയാണ് മനുഷ്യൻ. അവർക്ക ിടയിൽ സ്നേഹ-സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാനം. അതിനു മാതൃകയാണ് രാമരാജ്യമെന്ന് രാഷ്ട്രപതി പറഞ്ഞു.
പേജാവർ മഠത്തിലെ ചടങ്ങിനു ശേഷം ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലും രാഷ്ട്രപതി സന്ദർശനം നടത്തി. ഭാര്യ സവിതാ കോവിന്ദും ഒപ്പമുണ്ടായിരുന്നു. അഷ്ടമഠാധിപതിമാർ ചേർന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരിച്ചു.
പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ മംഗളൂരു വിമാനത്താവളത്തിൽ കർണാടക ഗവർണർ വാജുഭായി വാല, മന്ത്രി യു.ടി.ഖാദർ, മേയർ കെ.ഭാസ്കർ മൊയ്‍ലി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ശാന്തിഗോഡ്, ജില്ല െഡപ്യൂട്ടി കമീഷണർ എസ്.ശശികാന്ത് സെന്തിൽ, പൊലീസ് കമീഷണർ ടി.ആർ.സുരേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഹെലികോപ്ടർ മാർഗം ആദി ഉഡുപ്പി ഹെലിപാഡിലെത്തി. ഇവിടെ നിന്ന് 11.40നു ഉഡുപ്പി പേജാവർ മഠത്തിലെത്തിയ രാഷ്ട്രപതി 40 മിനിറ്റ് അവിടെ ചെലവഴിച്ചു. സ്വാമി വിശ്വേശ തീർഥയെ ആദരിക്കുന്ന ചടങ്ങിനുശേഷം വിവിധ മഠാധിപതിമാരുമായി സംവദിച്ചു. 12.20ന് ശ്രീകൃഷ്ണ മഠത്തിലെത്തി. 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ച് 12.40ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.