കർണാടക മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിച്ചിട്ടില്ല; 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പുതിയ മന്ത്രിസഭ -സുർജേവാല

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാരാണെന്ന അന്തിമ തീരുമാനമായിട്ടില്ലെന്ന് രൺദീപ് സിങ് സുർജേവാല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ ഇപ്പോഴും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ അക്കാര്യം അറിയിക്കും. അടുത്ത 72 മണിക്കൂറിനുള്ളിൽ കർണാടകയിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ മുതൽ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും വസതിയിൽ ഹൈകമാൻഡ് ചർച്ചകൾ തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുന്ന സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാഹുൽ ഗാന്ധിയെ പ്രത്യേകമായി കാണുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സിദ്ധരാമയ്യയാണ് മുന്നിട്ടു നിൽക്കുന്നത്. 135 എം.എൽ.എമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീൻ ട്രാക്കും അദ്ദേഹത്തിന് മുൻഗണന നൽകുന്നു. 2024 ൽ പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാൽ തന്നെ ക്ലീൻ ട്രാക്കുള്ള നേതാവായ സിദ്ധരാമയ്യക്ക് കൂടുതൽ പരിഗണന കിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഡി.കെ ശിവകുമാർ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രണ്ട് ഘട്ടമായി ഇരു നേതാക്കളെയും മുഖ്യമന്ത്രിയാക്കാമെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. ആദ്യ രണ്ടു വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും അടുത്ത മൂന്നു വർഷം ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയുമെന്നാണ് ഖാർഗെ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Randeep Surjewala on karnataka chief minister post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.