പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ കളിപ്പാവയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണ്. എ.ഐ.എന്‍.ആര്‍.സിയുടെ നേതൃത്വത്തിലുള്ള പുതുച്ചേരി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പുതുച്ചേരിയിലുള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.
ഡി.എം.കെ നേതാവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ടുളള സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപവൽകരിക്കും.
രംഗസാമി വലിയ ഒരു നേതാവാണ്. അത് ശരീരത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ഗവര്‍ണറുടെ തീരുമാനങ്ങള്‍ക്കെതിരെ അദ്ദേഹത്തിനു ഈ വലിപ്പമില്ല. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപവൽകരിക്കുന്നത് ഡി.എം.കെയെ സംബന്ധിച്ചിടത്തോളം പുതിയൊരു തുടക്കമായിരിക്കും.
പുതുച്ചേരിയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഭരണം ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ സ്റ്റാലിന്‍ ഡി.എം.കെക്ക് പുതുച്ചേരിയോട് ഒരു 'സോഫ്റ്റ് കോര്‍ണര്‍' ഉണ്ടെന്നും എം. കരുണാനിധി പുതുച്ചേരിക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.