ന്യൂഡൽഹി: യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധം ശക്തമായി. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗവും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു.
എം.െഎ.എമ്മിെൻറ ആഭിമുഖ്യത്തിൽ ഡൽഹിയുടെ 12 ഭാഗങ്ങളിൽ മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. 10 ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും പിടികൂടുകയോ അേന്വഷണത്തിന് നടപടിയെടുക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരം ശക്തിപ്പെടുത്തിയതെന്ന് മജ്ലിസ് ഡൽഹി പ്രസിഡൻറ് കലീമുൽ ഹാഫിസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് കലീമുൽ ഹഖ് ചോദിച്ചു. ഒരു പ്രതിയെ പിടിച്ചിട്ടും ഒളിവിൽ പോയ മറ്റൊരു പ്രതിയെ പിടിച്ചിട്ടില്ലെന്ന് ഹാഫിസ് കുറ്റപ്പെടുത്തി. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം അഖിലേന്ത്യ സെക്രട്ടറി എ. റഹ്മത്തുന്നീസ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.