ജയ്പൂർ: ബലാത്സംഗ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബലാത്സംഗക്കേസ് പ്രതിയുടെ സഹായികളും പിടിയിൽ. കേസിലെ മുഖ്യമപ്രതിയായ രാജേന്ദ്ര യാദവിനായുള്ള തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ യുവതിയുടെ സഹോദരനും പരിക്കേറ്റിരുന്നു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയും സഹോദരനും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതികളായ മഹിപാൽ ഗുജ്റാൽ, രാഹുൽ ഗുജ്റാൽ മുഖ്യപ്രതി രാജേന്ദ്ര യാദവ് എന്നിവർ ആക്രമിക്കുകയായിരുന്നു. യാദവ് യുവതിയെ പിറകിൽ നിന്നും വെടിവെക്കുകയും മറ്റ് രണ്ട് പേർ ഇരുവരെയും മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ തലയിലും കൈകളിലും തോളിലും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 16നായിരുന്നു യാദവ് യുവതിയെ ലൈംഗിമായി പീഡിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണപ്പെടുത്തിയിരുന്നു. ഇത് നിരസിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.