അംഗോളയിൽ അപൂർവ പിങ്ക് വജ്രം കണ്ടെത്തി

അംഗോളയിൽ പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം കണ്ടെത്തി. 300 വർഷത്തിനിടെ കണ്ടെത്തുന്ന ഏറ്റവും വലിയ വജ്രമാണിതെന്നാണ് റിപ്പോർട്ട്. 170 കാരറ്റ് പിങ്ക് വജ്രം ലുലോ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. അംഗോളയിലെ വജ്രകേന്ദ്രമാണിത്.

അംഗോള സർക്കാരിന്റെയും ലുകാപ ഡയമണ്ട് കമ്പനിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. അന്താരാഷ്ട്ര ടെൻഡർ വിളിച്ച് വജ്രം വിൽക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. 2017ൽ ഹോങ്കോങ്ങിൽ നടന്ന ലേലത്തിൽ 59.6 കാരറ്റ് പിങ്ക് സ്റ്റാർ 7.12 കോടി ഡോളറിനാണ് വിറ്റത്. ആദ്യമായാണ് വജ്രം ഇത്രയേറെ വില ലഭിക്കുന്നത്.

Tags:    
News Summary - Rare Pink Diamond, Largest In 300 years, Found In Angola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.