ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ പ്രതിപക്ഷ നിരയിൽ നിന്ന് ജനതാദൾ-യു തീരുമാനിച്ചു. പ്രതിപക്ഷം പൊതുസ്ഥാനാർഥിയെ നിർത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ പാർട്ടി തന്നെ എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷത്ത് കനത്ത വിള്ളൽ വീഴ്ത്തി. ജനതാദൾ- യുവിന് പുറമെ തെലങ്കാന രാഷ്ട്രസമിതി, ഒഡിഷയിലെ ബിജു ജനതാദൾ, എ.െഎ.എ.ഡി.എം.കെ ഗ്രൂപ്പുകൾ എന്നിവരുടെയെല്ലാം േചർത്ത് 62.8 ശതമാനം വോട്ടുറപ്പിച്ചതോടെ രാംനാഥ് കോവിന്ദ് അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടൂെമന്ന് ഉറപ്പായി. ജയിക്കാൻ 50 ശതമാനത്തിലേറെ വോട്ട് മതി.
പ്രതിപക്ഷത്തിന് 33.7ശതമാനം വോട്ടുവിഹിതമാണുള്ളത്. ഇതുകൂടാതെ സ്വതന്ത്രരുടെയും മറ്റ് കക്ഷികളുടെയും 2.07 ശതമാനവും ആം ആദ്മി പാർട്ടിയുടെ 0.8ശതമാനവും വോട്ടു ചേർന്നാലും എൻ.ഡി.എ സ്ഥാനാർഥിക്ക് അതു ഭീഷണിയാകില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ നിലപാടുമാറ്റം, രാഷ്ട്രപതിസ്ഥാനത്തേക്ക് പൊതുസ്വീകാര്യനെ കണ്ടെത്താനുള്ള പ്രതിപക്ഷ നീക്കത്തിന് കനത്ത തിരിച്ചടിയായി. അതിനിടെ പ്രതിപക്ഷ കക്ഷികളുടെ യോഗം വ്യാഴാഴ്ച വൈകീട്ട് 4.30ന് പാർലെമൻറ് ലൈബ്രറി മന്ദിരത്തിൽ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരും. ഭരണപക്ഷം വിജയം ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിൽ കടുംപിടിത്തങ്ങൾ വിട്ട് സമവായ സ്ഥാനാർഥിത്വത്തിലേക്ക് എത്താനാവും സാധ്യത.
പട്നയിൽ ബുധനാഴ്ച ചേർന്ന ജനതാദൾ -യു വിെൻറ നേതൃയോഗത്തിനുശേഷം രത്േനഷ് സാഡയാണ് കോവിന്ദിെന പിന്തുണക്കാനുള്ള പാർട്ടി തീരുമാനം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഒാേരാ എം.എൽ.എയെയും നേരിൽകണ്ട് അഭിപ്രായമാരായുകയായിരുന്നു നിതീഷ്കുമാർ. ബിഹാർ ഗവർണറായിരുന്ന കോവിന്ദിനെ എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിൽ താൻ വ്യക്തിപരമായി സന്തുഷ്ടനാണെന്ന് ആദ്യനാളിൽ തന്നെ നിതീഷ് പ്രതികരിച്ചിരുന്നു.
ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കി ബിഹാറിൽ വീണ്ടും അധികാരത്തിേലറിയ നിതീഷ്കുമാർ പ്രതിപക്ഷകക്ഷികൾ സ്ഥാനാർഥിനിർണയം സംബന്ധിച്ച് യോഗം ചേരാനിരിെക്കയാണ് കൂറുമാറിയത്. സോണിയ വിളിച്ച യോഗത്തിൽ പെങ്കടുക്കിെല്ലന്ന് ജനതാദൾ -യു അറിയിച്ചിട്ടുണ്ട്. എന്നാൽ, നിതീഷിെൻറ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജനതാദൾ -യു കേരളഘടകം. പ്രതിപക്ഷമെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.