തൃശൂർ: നിശ്ചിത സമയപരിധിയിൽ നടപടികൾ ആരംഭിക്കാത്തതിനാൽ റേഷൻ വാതിൽപ്പടി വിതര ണ കരാറിനുള്ള ടെൻഡർ റദ്ദായി. അനുവദിച്ച 120 ദിവസം പിന്നിട്ടിട്ടും കരാർ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് നടപടി അവസാനിപ്പിച്ചത്. വിവിധ താലൂക്കുകളിൽ വാതിൽപ്പടി റേഷൻ ക ടത്ത് കരാർ ചില പ്രമുഖരുടെ ബിനാമികൾ ഏറ്റെടുത്ത് നടത്തുവെന്ന പരാതിയിൽ കഴിഞ്ഞ ജൂൺ ഒന്നിനാണ് പുതിയ കരാറിന് ടെൻഡർ ക്ഷണിച്ചത്. ജൂൺ 17ന് അപേക്ഷ തുറന്നു. ഒക്ടോബർ 17ന് 120 ദിവസം കഴിഞ്ഞു. സമയ പരിധി കഴിഞ്ഞതോടെ കരാറിന് അപേക്ഷിക്കാൻ കെട്ടിവെച്ച ലക്ഷം രൂപ തിരിച്ച് കിട്ടാൻ മൂന്ന് പേർ അപേക്ഷ നൽകി. ബാക്കിയുള്ളവരും പണം തിരിച്ചു കിട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ജൂൺ 17ന് ശേഷം തുടർ നടപടികൾ മുറപോലെ നടന്നു. ചില താലൂക്കുകളിൽ കരാർ ലഭിച്ചവരുമായി വിലപേശൽ നടന്നു. വിലപേശലിൽ കരാറിൽ പറഞ്ഞ തുക കുറച്ചിട്ടും അധികൃതർ തുടർ നടപടി സ്വീകരിച്ചില്ല. അഞ്ച് ലക്ഷം സെക്യൂരിറ്റി ഫീസ് വാങ്ങി ധാരണപത്രത്തിൽ ഒപ്പ് വെക്കാനും തയാറായില്ല. രാഷ്ട്രീയ സമ്മർദമാണ് കാരണം. കരാർ നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ നിലവിലുള്ള താൽക്കാലിക കരാർ തുടരാനാവുമെന്ന വക്രബുദ്ധിയാണ് ഇതിന് പിന്നിൽ.
ഹൈകോടതിയിൽ ബിനാമി കരാറുകാരൻ നൽകിയ ഹരജിയുടെ പേരിലാണ് നടപടികൾ വൈകിപ്പിച്ചത്. സംസ്ഥാനത്ത് കയറ്റിറക്ക് കൂലി ഏകീകരിച്ചല്ലാതെ പുതിയ കരാർ നടപ്പാക്കരുെതന്ന് ആവശ്യപ്പെട്ട് കെ.ബി. അനിൽകുമാർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചതല്ലാതെ ഹൈകോടതി തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സ്റ്റേ പോലുമില്ലാത്ത ഹരജിയുടെ പേര് പറഞ്ഞ് തുടർ നടപടി സ്വീകരിക്കാതെ നിലവിലുള്ളവരെ അധികൃതർ സഹായിക്കുകയായിരുന്നു.
കേരളത്തിൽ റേഷൻ വസ്തുക്കൾ കയറ്റിറക്കിന് പലയിടത്തും വ്യത്യസ്ത കൂലിയാണ്. ക്വിൻറലിന് 10 മുതൽ 30 രൂപ വരെ നിരക്കാണ് വിവിധ മേഖലകളിൽ നൽകുന്നത്. ഇത് ഏകീകരിക്കുക ശ്രമകരമാണ്. സർക്കാർ ഇടപെടൽ കൊേണ്ട ഏകീകരണം സാധ്യമാവൂ. അനിൽകുമാർ നൽകിയ ഹരജിയിൽ കക്ഷിചേർന്ന് തൃശൂരിൽ നിന്ന് ജിസോ ജോർജ് നൽകിയ ഹരജി കോടതി പരിഗണനക്കും വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.