ന്യൂഡൽഹി: മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ മർദിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ബുക്ക് ചെയ്ത ടിക്കറ്റ് സ്പൈസ് ജെറ്റ് റദ്ദാക്കി. ഏപ്രിൽ മൂന്നിന് പുണെയിൽനിന്ന് അഹ്മദാബാദിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്.
നേരത്തേ എയർ ഇന്ത്യയും ഇൻഡിഗോയും ഇദ്ദേഹത്തിെൻറ ടിക്കറ്റ് റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഒാഫ് ഇന്ത്യ എയർലൈൻസും രവീന്ദ്ര ഗെയ്ക്വാദിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23നാണ് എം.പി വിമാന ജീവനക്കാരനെ മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.