ന്യൂഡൽഹി: ഏഷ്യയുടെ നൊേബൽ പുരസ്കാരമെന്ന് അറിയപ്പെടുന്ന രമൺ മഗ്സാസെ അവാർഡി ന് പ്രശസ്ത ഇന്ത്യൻ ദൃശ്യമാധ്യമ പ്രവർത്തകൻ രവീഷ് കുമാർ അർഹനായി. ദേശീയ വാർത്ത ചാനലായ എൻ.ഡി.ടി.വിയിലെ (ഹിന്ദി) സീനിയർ എക്സിക്യുട്ടീവ് എഡിറ്ററാണ് 44കാരനായ രവീഷ്. രാജ്യത്തെ ഏറ്റവും സ്വാധീനിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് രവീഷ് എന്ന് വിലയിരുത്തിയ അവാർഡ് സമിതി, എൻ.ഡി.ടി.വിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന ‘പ്രൈം ടൈം’ എന്ന പരിപാടി സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങളെ യഥാതഥമായി ആവിഷ്കരിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.
വിവേചന ബുദ്ധിയും സമചിത്തതയും കൈമുതലാക്കി പറയാനുള്ളത് വസ്തുതകളുടെ പിൻബലത്തിൽ അറുത്തു മുറിച്ച് അവതരിപ്പിക്കുന്ന രവീഷ് ശൈലി മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനത്തിെൻറ മാതൃകയാണെന്നും പുരസ്കാര സമിതി നിരീക്ഷിച്ചു. ജനങ്ങളുടെ ശബ്ദമായി മാറാനായിട്ടുണ്ടെങ്കിൽ നിങ്ങളൊരു യഥാർഥ മാധ്യമപ്രവർത്തകനാണെന്നും സമിതി കൂട്ടിച്ചേർത്തു.
2019ലെ പുരസ്കാരത്തിന് മറ്റ് നാലു പേർ കൂടി രവീഷിനൊപ്പം അർഹരായി. കൊ സ്വേ വിൻ (മ്യാന്മർ), ആങ്കന നീലപൈജിത് (തായ്ലൻഡ്), റയ്മുണ്ടോ പുജെൻറ കയാബ്യബ്(ഫിലിപ്പീൻസ്), കിം ജോങ് കി (ദക്ഷിണ കൊറിയ) എന്നിവരാണ് അവർ. 1996 മുതൽ എൻ.ഡി.ടി.വിയിൽ പ്രവർത്തിക്കുന്ന രവീഷിന് നിർഭയ മാധ്യമപ്രവർത്തനത്തിെൻറ പേരിൽ നിരവധി തവണ ജീവന് ഭീഷണി നേരിട്ടിട്ടുണ്ട്. ബിഹാർ ജിത്വപുർ സ്വദേശിയാണ്. ഫിലിപ്പീൻസിെൻറ മൂന്നാമത്തെ പ്രസിഡൻറായിരുന്ന രമൺ മഗ്സാസെയുടെ സ്മരണ നിലനിർത്തുന്നതിനായി നൽകിവരുന്ന അവാർഡ് ഏഷ്യയിലെ ഏറ്റവും പ്രധാന പുരസ്കാരങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.