ലുധിയാന എം.പി രൺവീത് സിങ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലുധിയാനയിൽനിന്നുള്ള കോൺഗ്രസ് എം.പി രൺവീത് സിങ് ബിട്ടു ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ അദ്ദേഹം, പഞ്ചാബിന്‍റെ വികസനത്തിനായി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരുപാട് കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നതായും വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു തവണയായി ലുധിയാനയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ബിട്ടു ലോക്സഭയിലെത്തിയത്. 2019ൽ ലോക് ഇൻസാഫ് പാർട്ടിയിലെ സിമർജീത് സിങ് ബെയ്ൻസിനെ 76,372 വോട്ടുകൾക്കും 2014ൽ ആം ആദ്മിയിലെ ഹർവീന്ദർ സിങ് ഫൂൽകയെ 19,709 വോട്ടുകൾക്കുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

മോദിക്കും അമിത് ഷാക്കും പഞ്ചാബിന്‍റെ വികസനകാര്യത്തിൽ പ്രത്യേക താൽപര്യമുണ്ടെന്ന് കഴിഞ്ഞ 10 വർഷത്തിനിടെ എനിക്ക് മനസ്സിലായതാണെന്നും സംസ്ഥാനത്തിനായി ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്താൻ അവർ ആഗ്രഹിക്കുന്നതായും ബിട്ടു മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൺവീത് സിങ് ബിട്ടു ബി.ജെ.പിയിൽ ചേരുന്ന കാര്യം പാർട്ടി നേതൃത്വം പുറത്തുവിട്ടത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ചെറുമകനും മുൻ പഞ്ചാബ് മന്ത്രി തേജ് പ്രകാശ് സിങ്ങിന്‍റെ മകനുമാണ് രൺവീത് സിങ് ബിട്ടു.

Tags:    
News Summary - Ravneet Singh Bittu, Congress MP from Ludhiana, joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.