എയർ ഇന്ത്യ ജീവനക്കാരനെ തല്ലിയത്​ മോദിയെ അധിക്ഷേപിച്ചതിനാൽ –ഗെയ്​ക്​വാദ്​

ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണെന്ന് വിമാനത്തിലെ സീറ്റ് തർക്കത്തിൻറെ പേരിൽ വിവാദത്തിലായ ശിവസേന എം.പി ഗെയ്ക്വാദ്. 

കഴിഞ്ഞ ആഴ്ചയാണ് ഡൽഹി-പൂണെ വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്നാണ്  എം.പി ജീവനക്കാരനെ 25 പ്രാവശ്യം അടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. തുടര്‍ന്ന് എം.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും എഫ്‌.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തിൽ കഴിഞ്ഞ ദിവസം എം.പിയുടെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കിയിരുന്നു. സംഭവത്തിൽ മാപ്പു പറയില്ല. വേണമെങ്കിൽ പൊലീസിന് തന്നെ അറസ്റ്റ് ചെയ്യാം. വിമാനയാത്ര വിലക്കിയ എയർ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗെയ്ക്‌വാദ് ഇതേകുറിച്ച് പ്രതികരിച്ചിരുന്നു.

അതേസമയം എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഗെയ്ക്‌വാദിന്റെ മണ്ഡലമായ ഉസ്മാനാബാദില്‍ ശിവസേന ഘടകം കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചു. രവീന്ദ്ര ഗെയ്ക്വാദിന് പൊതുപരിപാടിയിൽ പെങ്കടുക്കുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും ശിവസേന വിലേക്കർപ്പെടുത്തിയിട്ടുണ്ട്. 

 

Tags:    
News Summary - Reacted To Abuse Of PM Modi, Says Sena's Ravindra Gaikwad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.