ന്യൂഡല്‍ഹി: അടുത്ത വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷയിൽ ഉർദു ഭാഷയും ഉൾപെടുത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇൗ വർഷത്തെ പരീക്ഷ പൂർത്തിയായെന്നും അതിലിനി കൂടുതലായി ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രത്തിെൻറ സബ്മിഷൻ പരിഗണിച്ച് ജസ്റ്റിസുമാരായ ദീപക് മിശ്രയും എ.എം. ഖാൻവിൽകറും അടങ്ങിയ ബെഞ്ച് വിലയിരുത്തി.
സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷനുവേണ്ടി ദേശീയ സെക്രട്ടറി തൗസീഫ് അഹ്മദ് സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് കേന്ദ്രത്തിെൻറ സബ്മിഷൻ. നീറ്റ് -2017 ഉർദുവിലും നടത്തണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രം, മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ, ഡെൻറൽ കൗൺസിൽ ഒാഫ് ഇന്ത്യ, സി.ബി.എസ്.ഇ എന്നിവയുടെ നിലപാട് തേടിയിരുന്നു. നിലവിലെ അക്കാദമികവർഷം ഉർദുവിൽ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.