രാജസ്ഥാൻ ബി.ജെ.പിയിൽ കലാപം പുകയുന്നു; മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തരെ ഒഴിവാക്കിയതായി ആക്ഷേപം



ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാൻ ബി.ജെ.പിയിൽ കലാപം പുകയ​ുന്നു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തരായ പലരെയും ആദ്യ പട്ടികയിൽ നിന്ന് മാറ്റിനിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടി ഓഫീസുകൾക്ക് മുന്നിൽ ദിവസവും പ്രതിഷേധം നടക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അന്തരിച്ച ബൈറോൺ സിംഗിന്റെ മരുമകനായ നർപത് സിംഗ് രാജ്‌വിക്ക് പകരം ദിയാ കുമാരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്ന് കനത്ത പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിലെ കലാപത്തിൽ അസ്വസ്ഥരാണ്. ജോട്വാര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബി.ജെ.പി എം.പി രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ പ്രഖ്യാപിച്ചു. ഈ സീറ്റിൽ മുൻ മന്ത്രി രാജ്പാൽ സിംഗ് ഷെഖാവത്തിന് കണ്ണുണ്ടായിരുന്നു. രാജ്പാൽ സിങ്ങിന്റെ അനുയായികൾ റാത്തോഡിനെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ചതായി പറയപ്പെടുന്നു.

അസംതൃപ്തരായ ബി.ജെ.പി. നേതാക്കളിൽ പലരും സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചു കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. തിജാരയിൽ ആൽവാർ എം.പി. ബാബ ബാലക് നാഥിനാണ് ടിക്കറ്റ് ലഭിച്ചത്. സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മമൻ സിംഗ് യാദവ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബർ 23 ന് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ

Tags:    
News Summary - Rebellion simmers in Rajasthan BJP; It is alleged that former Chief Minister Vasundhara Raje's loyalists have been spared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.