‘രാജ്യത്തെ കാക്കുന്ന സ്ഥാപനങ്ങൾക്ക് ഇത്തരം അനിയന്ത്രിത ശക്തികളെ മറികടക്കാനുള്ള കരുത്തുണ്ടാവും’
ഗുവാഹതി: ചില വ്യക്തികളുടെയും സംഘങ്ങളുടെയും അക്രമാസക്തവും വീണ്ടുവിചാരമില്ലാത്തതുമായ പെരുമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയ്. രാജ്യത്തെ കാക്കുന്ന സ്ഥാപനങ്ങൾക്ക് ഇത്തരം അനിയന്ത്രിത ശക്തികളെ മറികടക്കാനുള്ള കരുത്തുണ്ടാവുെമന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഗുവാഹതിയിൽ ഹൈകോടതി ഒാഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്നോ ആരെയാണ് പരാമർശിച്ചതെന്നോ വ്യക്തമാക്കിയില്ല. ‘‘ഇത്തരം സംഭവങ്ങൾ അപഭ്രംശങ്ങൾ മാത്രമാണ്. അക്രമാസക്ത വ്യക്തികളുടെയും സംഘങ്ങളുടെയും വീണ്ടുവിചാരമില്ലായ്മയെ മറികടക്കാൻ നമ്മുെട സ്ഥാപനങ്ങളുടെ കരുത്തുറ്റ പാരമ്പര്യത്തിന് കഴിയും. മറ്റു സർക്കാർ ഒാഫിസുകളെയും വകുപ്പുകളെയും അപേക്ഷിച്ച് ജുഡീഷ്യറിക്ക് സവിശേഷതകളുണ്ട്. അതുകൊണ്ട് ഏകാധികാര ശ്രേണിയുടെ രൂപത്തിൽ ജുഡീഷ്യറിക്ക് ചലിക്കാൻ കഴിയില്ല’’ -െഗാഗോയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.