ന്യൂഡൽഹി: ജനങ്ങൾ സാമ്പത്തികപ്രയാസം അനുഭവിക്കുേമ്പാൾ ചെറുകിട നിക്ഷേപത്തിെൻറ പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ഹൃദയശൂന്യവും ലജ്ജാകരവുമാണെന്ന് കോൺഗ്രസ്. ഷൈലോക്കിനെ പോലെ സർക്കാർ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത് -കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറാൻ ജനങ്ങളെ സഹായിക്കേണ്ട സമയത്ത് പലിശനിരക്ക് കുറക്കുന്നത് യുക്തിരഹിതവും അസംബന്ധവുമാണ്. ഇതിലൂടെ പൗരന്മാരുടെ 26,000 കോടി രൂപയാണ് സർക്കാർ സ്വന്തമാക്കുന്നത്.
ദരിദ്രരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകൾ കൊണ്ടുവരണം. പലിശനിരക്ക് കുറച്ചത് 90 കോടിയോളം സാധാരണക്കാരെ, പ്രത്യേകിച്ച് കർഷകരെയും മധ്യവർഗത്തെയും ദുരിതത്തിലാക്കും -വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.