ഹൈദരാബാദ്: സ്വന്തം രാജ്യത്തേക്ക് മടങ്ങാത്ത അനധികൃത ബംഗ്ലാദേശി, റോഹിങ്ക്യൻ കുടിയേറ്റക്കാരെ വെടിവെക്കണമെന്ന് ബി.ജെ.പി എം.എൽ.എ. അസം പൗരത്വപ്പട്ടികയിൽനിന്ന് 40 ലക്ഷത്തോളം പേർ പുറത്തായ പശ്ചാത്തലത്തിലാണ് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് ലോധയുടെ വിവാദ പ്രസ്താവന.
ബംഗ്ലാദേശികളും റോഹിങ്ക്യകളും രാജ്യത്തുനിന്ന് മാന്യമായി തിരിച്ചുപോയില്ലെങ്കിൽ അവരുടെ ഭാഷയിൽ തന്നെ അത് മനസ്സിലാക്കി കൊടുക്കണം. വെടിവെക്കണം അവരെ. എന്നാലേ ഇന്ത്യ സുരക്ഷിതമാവൂ-ഹൈദരാബാദിലെ ഗോഷമഹൽ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ലോധ സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർ പോയില്ലെങ്കിൽ തോക്കിൻ മുനയിൽ പുറത്തേക്കെറിയണമെന്ന് മറ്റൊരു പോസ്റ്റിലും ലോധ പറഞ്ഞു. മുമ്പും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയ ആളാണ് ലോധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.