ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂേറാ. ജയിലുകളില്‍ കഴിയുന്ന നിരവധി രാഷ്ട്രീയ തടവുകാരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആരോഗ്യനില വഷളാകുന്നതിൽ പൊളിറ്റ് ബ്യൂറോ ആശങ്ക പ്രടിപ്പിച്ചു.
അസമിലെ അഖിൽ ഗോഗോയ് ഉൾപ്പെടെ പലർക്കും കോവിഡ് -19 ബാധിച്ചതായി റിപ്പോർട്ടുണ്ട്. തിങ്ങിനിറഞ്ഞ ജയിലുകളിലെ പരിതാപകരമായ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതും രോഗവ്യാപനത്തിന് ഇടയാക്കും. മിക്കവരെയും വിവിധ രോഗങ്ങൾ അലട്ടുന്നുണ്ട്. ദീർഘകാലമായി മരുന്ന് കഴിക്കുന്നവരാണ് പലരും.
വരവര റാവുവിെൻറ ആരോഗ്യസ്ഥിതിയും അപകടകരമാണെന്നാണ് വിവരം. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നവ്ലഖ, അനിൽ തെൽതുമ്പ്ഡെ, സുധ ഭരദ്വാജ്, ഷോമ സെൻ തുടങ്ങിയവർക്ക് ജയിലിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. മറ്റ് രാഷ്ട്രീയ തടവുകാരിൽ പ്രഫ. സായിബാബയുടെ അവസ്ഥ ഇതിലും മോശമാണ്. 90 ശതമാനം വൈകല്യമുള്ള ഇദ്ദേഹത്തിന് ഗുരുതരമായ 19 രോഗങ്ങളാണുള്ളത്. ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നതായും വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ ജാമ്യത്തിൽ വിടണമെന്നും വൈദ്യസഹായം നൽകണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.