ന്യൂഡൽഹി/ലണ്ടൻ: ഹോർമുസ് കടലിൽ ഇറാൻ പിടികൂടിയ ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാര െ മോചിപ്പിക്കുന്നതിനായി ഇറാനുമായി ബന്ധപ്പെട്ടുവരുകയാണെന്ന് കേന്ദ്രസർക്കാർ അ റിയിച്ചു. സംഭവത്തിെൻറ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഇന്ത്യൻ ജീവനക്കാ രെ എത്രയുംപെെട്ടന്ന് പുറത്തെത്തിക്കാൻ നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. കപ്പലിെല 23 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്. ബാക്കിയുള്ളവർ റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നിവിടങ്ങളിൽനിന്നുള്ളവരും. കപ്പലിെൻറ ക്യാപ്റ്റനും ഇന്ത്യക്കാരനാണ്.
ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപറോ എന്ന കപ്പലാണ് വെള്ളിയാഴ്ച ഇറാൻ സൈന്യം പിടികൂടിയത്. ഇറാെൻറ മീൻപിടിത്തക്കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബ്രിട്ടീഷ് കപ്പൽ തടഞ്ഞുവെച്ചതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു. കപ്പൽ ജീവനക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് കപ്പലിെൻറ ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെന ബൾക്കിെൻറ ചീഫ് എക്സിക്യൂട്ടിവ് എറിക് ഹാനൽ പറഞ്ഞു.
അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിച്ചാണ് കപ്പൽ സഞ്ചരിച്ചത്. അജ്ഞാത ഹെലികോപ്ടറുകളും ചെറിയ വിമാനങ്ങളും കപ്പലിനെ ലക്ഷ്യമാക്കി വന്നപ്പോൾ പെെട്ടന്ന് പാത മാറ്റി കപ്പൽ വടക്കൻ ഇറാൻ ഭാഗത്തേക്ക് തിരിക്കുകയായിരുന്നുവെന്നും ഹാനൽ വിശദീകരിച്ചു. ഇൗമാസം തുടക്കത്തിൽ ബ്രിട്ടീഷ് സമുദ്ര സേനയും ജിബ്രാൾട്ടർ പൊലീസും ചേർന്ന് ലൈബീരിയൻ മുനമ്പിൽനിന്ന് ഇറാെൻറ എണ്ണക്കപ്പൽ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.