ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ അയച്ച വക്കീൽ നോട്ടീസുകൾ തങ്ങളെ നിശബ്ദരാക്കില്ലെന്ന് കോൺഗ്രസ്. റഫാൽ ഇടപാടിലെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിനായി തങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഇല്ലാതാക്കാനാണ് റിലയൻസ് വക്കീൽ നോട്ടീസുകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
നിരന്തരമായി റിലയൻസ് വക്കീൽ നോട്ടീസുകൾ അയക്കുന്നത് അവർ തെറ്റ് ചെയ്തു എന്നതിെൻറ തെളിവാണ്. കമ്പനിക്ക് തങ്ങളെ നിശബ്ദരാക്കണം. പാർട്ടിയെ വക്കീൽ നോട്ടീസുകൾ കൊണ്ട് നിശബ്ദരാക്കാൻ സാധിക്കില്ല. റഫാൽ ഇടപാടിലെ സത്യം പുറത്ത്കൊണ്ടുവരുമെന്നും ദേശീയ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജവാല, പവൻ ഖേര, പ്രിയങ്ക ചതുർവേദി, ശക്തി സിൻഹ ഗോഹിൽ, ജയ്വീർ ഷെർഗിൽ, അർജുൻ മോദവാഡിയ, സുനിൽ ജാക്ഹർ തുടങ്ങിയവർക്കാണ് റിലയൻസ് വക്കീൽ നോട്ടീസയച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫാൽ ഇടപാടെന്നായിരുന്നു കോൺഗ്രസിെൻറ മുഖ്യ ആരോപണം. റിലയൻസിന് വേണ്ടി റഫാൽ ഇടപാടിൽ നരേന്ദ്ര േമാദി സർക്കാർ അഴിമതി നടത്തിയെന്നായിരുന്നു കോൺഗ്രസിെൻറ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.