ശശികലക്ക്​ ജയിലിൽ വി.​െഎ.പി പരിചരണം: റിപ്പോർട്ട്​ നൽകിയ പൊലീസ്​ ഉദ്യോഗസ്​ഥക്കെതിരെ നടപടി

ബംഗളൂരു: കർണാടകയി​െല ജയിലിൽ എ.​െഎ.എഡി.എം.കെ നേതാവ്​ വി.കെ ശശികല ​ൈകക്കൂലി നൽകി വി.​െഎ.പി പരിചരണം അനുഭവിക്കുന്നുവെന്ന്​ റിപ്പോർട്ട്​ നൽകിയ പൊലീസ്​ ഒാഫീസർക്ക്​ സർക്കാർ നോട്ടീസ്​. കർണാടകയിലെ മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്​​ഥ ഡി. രൂപയാണ്​ നടപടി നേരിടുന്നത്​. 

ബംഗളൂരു ​െസൻട്രൽ ജയിലിൽ ശശികലക്ക്​ മാത്രമായി അടുക്കളയും പരിചാരകരുമു​െണ്ടന്നും ഇൗ സൗകര്യങ്ങൾ ലഭിക്കാൻ ​െപാലീസ് ഉദ്യോഗസ്​ഥർക്ക്​ രണ്ടു​ കോടി കൈക്കൂലി നൽകിയെന്നുമാണ്​ രൂപ ക​െണ്ടത്തിയത്​. ജയിൽ ഡി.ജി.പി എച്ച്​. എൻ. സത്യനാരായണ റാവുവിനും സംഭവത്തെ കുറിച്ച്​ അറിയാമെന്നും രൂപയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. റി​േപ്പാർട്ടിനെ കുറിച്ച്​ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തിരുന്നു. 

രൂപയുടെ റിപ്പോർട്ടി​ൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചി​ല്ലെങ്കിലും വാർത്ത മാധ്യമങ്ങൾക്ക്​ ചോർത്തി കൊടുത്തു​െവന്ന്​ ആരോപിച്ച്​ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്​. നിങ്ങളുടെ കൈയിൽ രേഖകളും തെളിവ​ുമു​െണ്ടങ്കിൽ ചാനലുകളിലേക്കല്ല പോകേണ്ടത്​. അത്​ ബന്ധപ്പെട്ടവർക്ക്​ നൽകുകയാണ്​ ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു. അഴിമതിക്കും കൈക്കൂലിക്കു​െമതിരെ ​പ്രവർത്തിക്കുന്നതിന്​ തടസമില്ല. എന്നാൽ മാധ്യമങ്ങളെ സമീപിക്കുന്നത്​ സർവീസ്​ നിയമങ്ങൾക്കെതിരാണെന്നും അതിനാലാണ്​ നോട്ടീസ്​ നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

എന്നാൽ ത​​​​​െൻറ സീനിയർമാരായ അഞ്ച്​ ഉദ്യോഗസ്​ഥർക്ക്​ കൂടി ഇൗ റിപ്പോർട്ട്​ നൽകിയിരുന്നെന്നും താനാണ്​ ഇത്​ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകിയതെന്ന്​ ഉൗഹിച്ച്​ നടപടി എടുക്കുന്നത്​ ശരിയല്ലെന്നും രൂപ പറഞ്ഞു. ഇൗ റിപ്പോർട്ട്​  നൽകിയതിന്​ തനിക്ക്​ സ്വകാര്യ ലാഭങ്ങളില്ലെന്നും നല്ല ഉദ്ദേശത്തോടുകൂടിയാണ്​ റിപ്പോർട്ട്​ നൽകിയിരുന്നതെന്നും രൂപ കൂട്ടിച്ചേർത്തു. 

Tags:    
News Summary - report against sasikala: police officer face action -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.