പട്‌ന: 148 ട്രെയിന്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മധുബനി റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് വ്യാപകമായി കോവിഡെന്ന വാര്‍ത്തയാണ് അദ്ദേഹം നിഷേധിച്ചത്.
മധുബനിയില്‍ പുതിയ കോവിഡ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ ഭാഗങ്ങളില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ 148 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തെറ്റാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വിഷയം പരിശോധിക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
പരിശോധനക്ക് എത്തിച്ച ആന്റിജന്‍ കിറ്റുകളുടെ പിഴവാണ് സംഭവിച്ചതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ല ഭരണകൂടം സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ബിഹാറില്‍ ആറു പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 1,34,847 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്. തുടര്‍ച്ചയായി രണ്ട് ദിവസം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പത്തിന് താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.