ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്‍െറ കാരണമെന്താണെന്ന ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാതിരുന്ന റിസര്‍വ് ബാങ്ക് നടപടിയെ പ്രമുഖര്‍ വിമര്‍ശിച്ചു.
അങ്ങേയറ്റം പൊതുപ്രാധാന്യമുള്ള വിഷയമാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഉന്നയിച്ചതെന്നും അതിന് മറുപടി നല്‍കേണ്ടിയിരുന്നുവെന്നും ആദ്യത്തെ മുഖ്യ വിവരാവകാശ കമീഷണര്‍ വജാഹത് ഹബീബുല്ല പറഞ്ഞു. ആര്‍.ടി.ഐ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നിഷേധിക്കുന്നത് റിസര്‍വ് ബാങ്കിന്‍െറ രീതിയായിട്ടുണ്ട്.
ദേശസുരക്ഷയുടെ പേരില്‍ സാധാരണക്കാരുടെ വിഷയങ്ങള്‍ അവഗണിക്കാന്‍ പറ്റില്ല. ദേശതാല്‍പര്യത്തിന് റിസര്‍വ് ബാങ്ക് എടുക്കുന്ന തീരുമാനം സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതല്ല. പുറത്തുവിട്ടാല്‍ ദേശസുരക്ഷയെ എങ്ങനെയാണ് ബാധിക്കുകയെന്ന് ഹബീബുല്ല ചോദിച്ചു. റിസര്‍വ് ബാങ്ക് നടപടിയിലെ പിഴവുകള്‍ പുറത്തുവരുമെന്നതുകൊണ്ടാകാം വിവരങ്ങള്‍ മറച്ചുപിടിക്കുന്നതെന്ന് ആര്‍.ടി.ഐ പ്രവര്‍ത്തകനായ രാകേഷ് ദബ്ബുദു പറഞ്ഞു. rrr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.