പണം പിൻവലിക്കാനുള്ള നിയന്ത്രണം ഡിസംബർ 30 ന്​ ശേഷവും തുടർന്നേക്കും

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിൽ നിന്നും എ.ടിളഎമ്മിൽ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടരാന്‍ സാധ്യത. പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര നോട്ടുകള്‍ എത്തിക്കാൻ പ്രസ്സുകള്‍ക്കും റിസര്‍വ് ബാങ്കിനും കഴിയാത്ത സാഹചര്യത്തിൽ നിയന്ത്രണം തുടരുമെന്നാണ്​ റിപ്പോർട്ട്​.

പുതുവർഷത്തിലും നോട്ട് നിയന്ത്രണമുണ്ടാകുമെന്നത്​  സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ 50 ദിവസത്തോടെ അവസാനിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേൽക്കുകയാണ്​

നിലവിൽ ഒരു വ്യക്തിക്ക് ആഴ്ചയിൽ 24,000 രൂപ വരെ ബാങ്കിൽ നിന്നും  എ.ടി.എമ്മുകളിൽ നിന്നു ദിവസം 2500 രൂപയും പിൻവലിക്കാമെന്നാണ് നിയമം. പക്ഷേ, പല ബാങ്കുകളിലും നിന്ന് ഇത്രയും പണം ലഭിക്കുന്നില്ല. ഇൗ സാഹചര്യത്തില്‍ ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പിന്‍വലിക്കല്‍ പരിധി പൂര്‍ണമായും എടുത്തുകളയുമെന്ന് കരുതുന്നില്ല. കറന്‍സി ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകാം' -  പൊതുമേഖലാ ബാങ്ക് സീനിയർ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയോട്​ പ്രതികരിച്ചു.

ബാങ്കുകള്‍ക്ക് ആവശ്യമായ കറന്‍സികള്‍ ലഭ്യമാക്കാത്ത പക്ഷം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്. ബി. ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയും വ്യക്തമാക്കിയിരുന്നു.
പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നു മാറ്റുമെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Restrictions On Cash Withdrawals May Continue after Dec 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.