ഭൂമി തർക്കം: വിമുക്ത ഭടൻ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു

ഗോണ്ട (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ വടക്കുകിഴക്കൻ പ്രദേശമായ ഗോണ്ടയിലെ ഗ്രാമത്തിൽ ഭൂമി തർക്കത്തിന്റെ പേരിൽ വിമുക്ത ഭടൻ ദലിത് യുവാവിനെ വെടിവെച്ച് കൊന്നു. തിങ്കളാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

ഉമ്രി ബേഗംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിമുക്ത ഭടൻ അരുൺ സിങ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട രമേഷ് ഭാരതി (46) എന്നയാളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം തരബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പക്രി ദുബെ ഗ്രാമത്തിന് സമീപം രമേശിനെ അരുൺ സിങ് വെടി വെക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇര കൊല്ലപ്പെടുകയുമായിരുന്നു.

വിവരം ലഭിച്ചയുടൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതായി എസ്.പി പറഞ്ഞു. കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടാൻ സംഘത്തെ നിയോഗിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Retired soldier shoots Dalit dead over land dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.